സി ദിവാകരൻ എം എൽ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Thursday 22 October 2020 11:33 AM IST
തിരുവനന്തപുരം: മുൻമന്ത്രിയും നെടുമങ്ങാട് എം.എൽ.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറിൽ നിന്നാണ് അദ്ദേഹത്തിന് കൊവിഡ് പകർന്നത് എന്നാണ് നിഗമനം. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.