പുതിയ ജീവൻ ശാന്തി പ്ളാനുമായി എൽ.ഐ.സി
Friday 23 October 2020 2:45 AM IST
ചെന്നൈ: എൽ.ഐ.സി പുതിയ ജീവൻ ശാന്തി പോളിസി അവതരിപ്പിച്ചു. വ്യക്തിഗത, സിംഗിൾ പ്രീമിയം വാർഷിക പ്ലാനാണിത്. ഓൺലൈനായോ ഓഫ്‌ലൈനായോ പ്ളാൻ പർച്ചേസ് ചെയ്യാം. പ്ലാനിന്റെ ആരംഭത്തിൽ തന്നെ വാർഷിക നിരക്കുകൾ ഉറപ്പുനൽകുന്നുണ്ട്.
സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് വാർഷിക പ്ളാനുകൾ പുതുക്കിയ ജീവൻ ശാന്തി പ്ളാനിനുണ്ട്. കുടുംബത്തിലെ രണ്ടുപേർക്ക് ചേർന്ന് ജോയിന്റ് ലൈഫ് ഓപ്‌ഷൻ തിരഞ്ഞെടുക്കാം. 1.50 ലക്ഷം രൂപയാണ് പുതുക്കിയ പദ്ധതിയുടെ കുറഞ്ഞ വാങ്ങൽവില. അംഗപരിമിതർക്ക് 50,000 രൂപ. വാർഷികം, അർദ്ധവാർഷികം, ത്രൈമാസം, മാസം എന്നിങ്ങനെ ആന്വിറ്റികൾ ലഭ്യമാണ്. പ്ളാനിൽ ചേരാനുള്ള പ്രായപരിധി 30-79 വയസ്. പ്ളാനിന്റെ ഭാഗമായി വായ്‌പാ സൗകര്യവുമുണ്ട്.