സിൽവർ സ്റ്റോം പാർക്ക് നാളെ തുറക്കും

Friday 23 October 2020 3:54 AM IST

കൊച്ചി: കൊവിഡ് ലോക്ക്ഡൗണിന് ശേഷം അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് നാളെ തുറക്കും. സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചായിരിക്കും പ്രവർത്തനം.

ലോക്ക്ഡൗണിനെ തുടർന്ന് വ്യക്തികളും കുടുംബങ്ങളും നേരിടുന്ന ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും ലഘൂകരിക്കാനും വിനോദസഞ്ചാര മേഖലയെ സജീവമാക്കാനുമാണ് പാർക്ക് തുറക്കുന്നതെന്ന് സിൽവർ സ്‌റ്റോം മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.

പത്ത് വയസിൽ താഴെയുള്ളവർക്കും അറുപത് കഴിഞ്ഞവർക്കും ഗർഭിണികൾക്കും പ്രവേശനമുണ്ടാവില്ല. ഫുഡ് കോർട്ടുകൾ, റസ്‌റ്റോറന്റ്, ഐസ്‌ക്രീം പാർലറുകൾ, ഗിഫ്റ്റ് ഷോപ്പുകൾ, പ്രയർ ഹാൾ, ഫസ്റ്റ് എയ്ഡ്, ഫീഡിംഗ് റൂം എന്നിവയും പ്രവർത്തിക്കും. മുതിർന്നവർക്ക് 673 രൂപയും കുട്ടികൾക്ക് 555 രൂപയുമാണ് നിരക്ക്. www.silverstorm.in എന്ന സൈറ്റിലൂടെ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: 9447603344. സിൽവർ സ്‌റ്റോം റിസോർട്ടും തുറന്നു. ബുക്കിംഗിന് : 8304804460.