ഐ.പി.എൽ, രാജസ്ഥാനെതിരെ ഹെെദരാബാദിന് എട്ട് വിക്കറ്റ് ജയം
Thursday 22 October 2020 10:59 PM IST
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 40ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഹെെദരാബാദിന് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 154 റൺസ് മറികടന്ന് 18 ഓവറിൽ 156 റൺസ് നേടിയാണ് ഹെെദരാബാദ് വിജയം കെെവരിച്ചത്. ഹെെദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ മനീഷ് പാണ്ഡെ 43 പന്തിൽ 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. വിജയ് ശങ്കർ 51 പന്തിൽ 52 റൺസ് നേടി. രാജസ്ഥാനുവേണ്ടി സഞ്ജു സാംസൺ 26 പന്തിൽ 36 റൺസും ബെൻ സ്റ്റോക്സ് 32 പന്തിൽ 30 റൺസും നേടി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരുടീമുകളും തമ്മിലേറ്റുമട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹെെദരാബാദിനെതിരെ രാജസ്ഥാൻ അഞ്ച് വിക്കറ്റ് വിജയം നേടിയിരുന്നു.