അങ്കണവാടി കെട്ടിടം ഉദ്ഘാടനം

Friday 23 October 2020 12:08 AM IST
തഴവ ഗ്രാമപഞ്ചായത്ത്‌ പാവുമ്പ വടക്ക് 87ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശ്രീലത നിർവഹിക്കുന്നു

തഴവ: തഴവ ഗ്രാമപഞ്ചായത്ത്‌ പാവുമ്പ വടക്ക് 87ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശ്രീലത നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശരത്കുമാർ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി കെട്ടിടം നിർമ്മിക്കാൻസ്ഥലം സംഭാവന നൽകിയ ബാബു മന്ദിരത്തിൽ ഓമന, ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അനിൽ കല്ലേലിഭാഗം, ബ്ലോക്ക്‌ പഞ്ചയത്തംഗം ജയശ്രീ, തഴവ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കവിത മാധവൻ, ക്ഷേമകാര്യ ചെയർമാൻ കൃഷ്ണകുമാർ, പഞ്ചായത്തംഗം തഴവ ബിജു, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ജനചന്ദ്രൻ, റമിജിയസ് ഫെർണാണ്ടസ്, അങ്കണവാടി ജീവനക്കാരായ കൃഷ്ണകുമാരി, രമ, പ്രീത, സേതു,രാഷ്ട്രീയ പാർട്ടി നേതാക്കളായ വേണുഗോപാലാചാരി, പ്രഭാകരൻ പിള്ള, സുനിൽ, ശങ്കരൻ കുട്ടി, സുകുമാരപിള്ള, തങ്കപ്രസാദ്‌, ഷാജഹാൻ, ദത്തകുമാർ തുടങ്ങിയവർ സംസാരിച്ചു.