285 പേർക്ക് കൊവിഡ്

Saturday 24 October 2020 12:06 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 285 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 237 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ജില്ലയിൽ ഇതുവരെ 13514 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10162 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. കടമ്പനാട് സ്വദേശി (82) ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചത്. ജില്ലയിൽ ഇതുവരെ 76 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്നലെ 126 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10970 ആണ്. 2305 പേർ ചികിത്സയിലാണ്.

കണ്ടെയ്ൻമെന്റ് സോണുകൾ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (തെങ്ങേലി ലക്ഷംവീട് കോളനി ഭാഗം), ആറൻമുള ഗ്രാമപഞ്ചായത്തിലെ വാർഡ് 18 (പേരങ്ങാട്ട് കോളനി ഭഗം) എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീക്കി

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (കമ്പിലൈൻ ഭാഗം), പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് 15, 20, 21, 22, 23, 24, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ചെങ്ങരൂർ പള്ളി മുതൽ ചെങ്ങരൂർ ചിറ വരെ ഭാഗം),വാർഡ് എട്ട് (മാറാട്ടുതോപ്പ് അംഗൻവാടി മുതൽ മാറാട്ട് പ്രസ് വരെ ഭാഗം)എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.