ഇന്ന് മഹാനവമി, വിജയദശമി തിങ്കളാഴ്ച

Saturday 24 October 2020 12:17 AM IST

തിരുവനന്തപുരം: ഇന്ന് മഹാനവമി. പതിവ് തെറ്റിച്ച് ഇത്തവണ മഹാനവമി കഴിഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞാണ് വിജയദശമി. നാളെ രാവിലെ 7.43 ന് നവമി തീരും. അതുവരെയാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി. അന്ന് രാവിലെ കുഞ്ഞങ്ങൾക്ക് ആദ്യക്ഷരം കുറിക്കാം. ഉദയത്തിനു ശേഷം നവമി അവസാനിക്കുന്നതു കൊണ്ടാണ് അടുത്ത ദിവസം വിദ്യാരംഭം വരുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്തവണ നവരാത്രി ആഘോഷം ഒഴിവാക്കിയിരുന്നു. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് ക്ഷേത്രങ്ങളിൽ നടക്കുന്നത്. ദുർഗാഷ്ടമി ദിവസമായ ഇന്നലെ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും മറ്റും പൂജവയ്പ് നടന്നു.