'ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു': മാതൃകാപരമായ പ്രവർത്തനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ചിന്ത ജെറോം

Saturday 24 October 2020 9:50 PM IST

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സരിത വിനോദിന് അഭിവാദ്യം അർപ്പിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. സന്നദ്ധപ്രവർത്തനത്തിനായി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ ആഖ്യാനം ഏറ്റെടുത്ത് കേരള സംസ്ഥാന യുവജനകമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് വിപുലീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിൽ അംഗമാകാൻ സന്നദ്ധത അറിയിച്ച ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു എന്നും ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിത സന്നദ്ധസേനാ പ്രവര്‍ത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന യുവജനതയുടെ പ്രതീകമാണെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

''രജിസ്റ്റര്‍ ചെയ്യാനായി ഞാനെന്ത്
ചെയ്യണം സഖാവേ...
ഏതൊരു സമയവും എന്ത് ആവശ്യത്തിനും സന്നദ്ധപ്രവർത്തനത്തിനായി ഞാനുണ്ട്."

സന്നദ്ധപ്രവർത്തനത്തിനായി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഖ്യാനം ഏറ്റെടുത്ത് കേരള സംസ്ഥാന യുവജനകമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് വിപുലീകരിച്ചപ്പോൾ അംഗമാകാൻ സന്നദ്ധത അറിയിച്ച ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു.
അന്ന് മുതൽ ഇന്ന് വരെയുള്ള കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് സരിത.

സരിത വിനോദിനെ വർഷങ്ങളായി അറിയാം. സുഹൃത്താണ്... സഖാവാണ്...
നിലവിൽ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ് സരിത. കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിത സന്നദ്ധസേനാ പ്രവര്‍ത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന യുവജനതയുടെ പ്രതീകമാണ്...

ഈ മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സരിതയ്ക്കും ഒപ്പമുള്ള സന്നദ്ധപ്രവർത്തകർക്കും അഭിവാദ്യങ്ങൾ....'"രജിസ്റ്റര്‍ ചെയ്യാനായി ഞാനെന്ത്
ചെയ്യണം സഖാവേ...
ഏതൊരു സമയവും എന്ത് ആവശ്യത്തിനും സന്നദ്ധപ്രവർത്തനത്തിനായി ഞാനുണ്ട്."

സന്നദ്ധപ്രവർത്തനത്തിനായി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഖ്യാനം ഏറ്റെടുത്ത് കേരള സംസ്ഥാന യുവജനകമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് വിപുലീകരിച്ചപ്പോൾ അംഗമാകാൻ സന്നദ്ധത അറിയിച്ച ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു.
അന്ന് മുതൽ ഇന്ന് വരെയുള്ള കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് സരിത.

സരിത വിനോദിനെ വർഷങ്ങളായി അറിയാം. സുഹൃത്താണ്... സഖാവാണ്...
നിലവിൽ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ് സരിത. കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിത സന്നദ്ധസേനാ പ്രവര്‍ത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന യുവജനതയുടെ പ്രതീകമാണ്...

ഈ മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സരിതയ്ക്കും ഒപ്പമുള്ള സന്നദ്ധപ്രവർത്തകർക്കും അഭിവാദ്യങ്ങൾ....'