303 പേർക്ക് കൊവിഡ്

Monday 26 October 2020 12:44 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 303 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 41 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 252 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇതുവരെ 14148 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10942 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇതുവരെ 79 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ഇന്നലെ 180 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11380 ആണ്. ജില്ലക്കാരായ 2684 പേർ ചികിത്സയിലാണ്.

ജില്ലയിൽ ഐസൊലേഷനിലുളളവരുടെ എണ്ണം. ക്രമനമ്പർ, ആശുപത്രികൾ/ സി.എഫ്.എൽ.ടി.സി/സി.എസ്.എൽ.ടി.സി എണ്ണം 1 ജനറൽ ആശുപത്രി പത്തനംതിട്ട 104 2 ജില്ലാ ആശുപത്രി കോഴഞ്ചേരി 98 3 റാന്നി മേനാംതോട്ടം സിഎസ്എൽടിസി 58 4 പന്തളം അർച്ചന സി.എഫ്.എൽ.ടി.സി 93 5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എൽടിസി 114 6 പെരുനാട് കാർമൽ സി.എഫ്.എൽ.ടി.സി 75 7 പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സി 39 8 ഇരവിപേരൂർ യാഹിർ സി.എഫ്.എൽ.ടി.സി 43 9 അടൂർ ഗ്രീൻവാലി സി.എഫ്.എൽ.ടി.സി 71 10 നെടുമ്പ്രം മാർത്തോമാ കോളേജ് സി.എഫ്.എൽ.ടി.സി 53 11 മല്ലപ്പളളി സി.എഫ്.എൽ.ടി.സി 52 12 ഗിൽഗാൽ താൽക്കാലിക സി.എഫ്.എൽ.ടി.സി 75 13 കൊവിഡ് ബാധിതരായി വീടുകളിൽ

നിരീക്ഷണത്തിൽ കഴിയുന്നവർ 1315 14 സ്വകാര്യ ആശുപത്രികളിൽ 119 ആകെ 2309

ഇരവിപേരൂർ പഞ്ചായത്തിലുളള ഗിൽഗാൽ പുനരധിവാസകേന്ദ്രത്തിൽ ഇന്നലെ 101 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ

പത്തനംതിട്ട : സി.എഫ്.എൽ.ടി.സിയിൽ വിതരണം ചെയ്ത ആഹാരത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. തിരുവല്ല മാർത്തോമാ കോളേജിലെ സി.എഫ്.എൽ.ടി.സിയിൽ ഇന്നലെ രാവിലെ വിതരണം ചെയ്ത മുട്ടക്കറിയിലാണ് പാറ്റയെ കണ്ടത്. പൊറോട്ടയും മുട്ടക്കറിയുമാണ് രാവിലെ രോഗികൾക്ക് നൽകിയത്. ഇവിടെ നൽകുന്ന ആഹാരം നല്ലതല്ലെന്ന് നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. 53 രോഗികളാണ് ഇവിടെയുള്ളത്.

തിരുവല്ലയിൽ മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവല്ല: പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് പൊലീസിനും എക്സൈസിനും വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ പിടിയിലായ അടൂർ പറക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായത്. അറസ്റ്റിലായ പ്രതിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ലഭിച്ച പരിശോധനാ റിപ്പോർട്ടിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുടെ വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.