കൊവിഡിലും തളരാതെ വിദേശ നിക്ഷേപം

Monday 26 October 2020 3:24 AM IST

 ഏപ്രിൽ-ആഗസ്‌റ്റിൽ എഫ്.ഡി.ഐ വളർച്ച 16%

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമാസങ്ങളിൽ തിരിച്ചടിയേറ്റെങ്കിലും വൻ തിരിച്ചുവരവ് നടത്തി നേരിട്ടുള്ള വിദേശ നിക്ഷേപം. നടപ്പുവർഷം (2020-21) ഏപ്രിൽ-ആഗസ്‌റ്റിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 16 ശതമാനം കുതിപ്പോടെ 3,573 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് (എഫ്.ഡി.ഐ) ഇന്ത്യ നേടിയത്.

കൊവിഡും ലോക്ക്ഡൗണും മൂലം ഏപ്രിൽ-ജൂൺപാദത്തിൽ ലഭിച്ച നിക്ഷേപം 1,151 കോടി ഡോളറായിരുന്നു; ഇതാണ് ആഗസ്‌റ്റോടെ 3,573 കോടി ഡോളറിലെത്തിയത്. ഓഹരിയിലേക്കുള്ള എഫ്.ഡി.ഐ 650 കോടി ഡോളറിൽ നിന്നുയർന്ന് 2,710 കോടി ഡോളറായി. 2019-20ൽ ഇന്ത്യ നേടിയ ആകെ എഫ്.ഡി.ഐ 5,000 കോടി ഡോളറാണ്.