കപിൽ ആശുപത്രി വിട്ടു

Sunday 25 October 2020 10:38 PM IST

ന്യൂഡൽഹി : ഹൃദയാഘാതത്തെത്തുടർന്ന് ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ കപിൽദേവ് ആശുപത്രി വിട്ടു. രണ്ട് ദിവസം മുമ്പാണ് 61കാരനായ കപിലിനെ ഡൽഹി ഫോർട്ടിസ് എസ്കോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്. പ്രശസ്ത കാർഡിയാക് വിദഗ്ധനായ ഡോ.അതുൽ മാഥൂറാണ് ആൻജിയോ പ്ളാസ്റ്റി നടത്തിയത്. ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം കപിൽ ദേവിന് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനാകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.