6843 കൊവിഡ് കേസുകൾ, രോഗമുക്തർ 7649
Sunday 25 October 2020 11:30 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് 6843 പേർ കൂടി കൊവിഡ് ബാധിതരായി. 5694 പേർ സമ്പർക്ക രോഗികളാണ്. 908 പേരുടെ ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. .7649 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. 14.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തൃശൂരാണ് ഏറ്റവും കൂടുതൽ കേസുകൾ ( 1011). കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർകോട് 137, വയനാട് 87 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകൾ.