സ്വർണക്കടത്ത് കേസ്: ആക്സിസ് ബാങ്ക് മാനേജർക്ക് സസ്പെൻഷൻ
Monday 26 October 2020 12:00 AM IST
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ മറികടന്ന് ഡോളർ കൈമാറ്റം ചെയ്തെന്ന ആരോപണം ഉയർന്ന തിരുവനന്തപുരം കരമന ആക്സിസ് ബാങ്ക് മാനേജരെ സസ്പെൻഡ് ചെയ്തു. ശാഖാ മാനേജർ ശേഷാദ്രി അയ്യരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. യു.എ.ഇ കോൺസുലേറ്റിനും സ്വപ്നാ സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. കൈക്കൂലി പണം ഡോളറാക്കി മാറ്റാൻ ശേഷാദ്രി സഹായിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇവിടെ നിന്ന് സ്വപ്ന സുരേഷ് വിദേശനാണയ വിനിമയ ചട്ടം മറികടന്ന് വിദേശത്തേക്ക് ഡോളർ കടത്തിയതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ശേഷാദ്രി അയ്യരെ ഇ.ഡിയും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.