റിവേഴ്സ് ക്വാറന്റൈൻ പാലിച്ചില്ല; കൊവിഡ് മരണങ്ങൾ വർദ്ധിച്ചു

Monday 26 October 2020 12:00 AM IST

തിരുവനന്തപുരം :റിവേഴ്സ് ക്വാറന്റൈനിലെ വീഴ്‌ചകാരണം സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 60 വയസു കഴിഞ്ഞവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു (റിവേഴ്സ് ക്വാറന്റൈൻ) ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച 61 പേരും റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവരായിരുന്നെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

മരണപ്പെട്ടവരിൽ ഭൂരിഭാഗവും പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണ്.

ഒരുമാസക്കാലയളവിൽ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളിൽ 61 മരണങ്ങളാണ് (24%)

റിവേഴ്‌സ് ക്വാറന്റൈനിലെ വീഴ്ച മൂലം സംഭവിച്ചത്.

റിവേഴ്‌സ് ക്വാറന്റൈൻ ശക്തമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

മുന്നിൽ പുരുഷന്മാർ

ഒരുമാസത്തിനിടയ്ക്ക് കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണ്. 157 പുരുഷൻമാരും 66 സ്ത്രീകളുമാണ് മരിച്ചത്. ഏഴു മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു.

മരണപ്പെട്ടവരിൽ മറ്റു രോഗങ്ങളുള്ളവർ ( %)

പ്രമേഹം 47.6 %

ഉയർന്ന രക്തസമ്മർദ്ദം 46%

ഹൃദ്‌രോഗം 21.4%

കിഡ്നി സംബന്ധമായ രോഗങ്ങൾ 14.3%

ശ്വാസകോശ രോഗങ്ങൾ 9.1%

കാൻസർ 6%

അസുഖങ്ങളില്ലാത്തവർ 0.8%

കൊ​വി​ഡ് ​മ​ര​ണം​:​ ​മൃ​ത​ദേ​ഹം​ ​ബ​ന്ധു​ക്ക​ളെ​ ​കാ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ചു​ ​മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​ബ​ന്ധു​ക്ക​ളെ​ ​കാ​ണി​ക്കാ​ത്ത​ ​വേ​ദ​നാ​ജ​ന​ക​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന് ​മാ​റ്റം.​ ​മ​ര​ണ​മ​ട​ഞ്ഞ​യാ​ളു​ടെ​ ​മു​ഖം​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​അ​വ​സാ​ന​മാ​യി​ ​കാ​ണാം.​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചു​കൊ​ണ്ട് ​ജീ​വ​ന​ക്കാ​ര​ൻ​ ​മൃ​ത​ദേ​ഹ​ത്തി​ന്റെ​ ​മു​ഖം​ ​വ​രു​ന്ന​ ​ഭാ​ഗ​ത്തെ​ ​ക​വ​റി​ന്റെ​ ​സി​ബ് ​തു​റ​ന്ന് ​കാ​ണി​ക്കും.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ത​ദ്ദേ​ശ​വ​കു​പ്പ് ​മാ​ർ​ഗ​നി​ർ​ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ക്കു​ന്ന​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​നി​ന്നും​ ​വ​ള​രെ​പ്പെ​ട്ട​ന്ന്‌​ ​രോ​ഗ​വ്യാ​പ​നം​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.
സം​സ്‌​ക​രി​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​വ​ള​രെ​ ​കു​റ​ച്ച് ​ആ​ൾ​ക്കാ​ർ​ ​മാ​ത്ര​മേ​ ​പ​ങ്കെ​ടു​ക്കാ​വൂ.​ ​മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​അ​ണു​ബാ​ധ​ ​ത​ട​യാ​ൻ​ ​വ​ള​രെ​ ​ആ​ഴ​ത്തി​ൽ​ ​കു​ഴി​യെ​ടു​ത്ത് ​സം​സ്‌​ക​രി​ക്ക​ണം.​ ​ഇ​ക്കാ​ര്യം​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നേ​രി​ട്ട് ​ഉ​റ​പ്പാ​ക്ക​ണം.​ ​കൊ​വി​ഡ് ​മ​ര​ണ​മു​ണ്ടാ​യാ​ൽ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​ആ​ശു​പ​ത്രി​ ​ജീ​വ​ന​ക്കാ​ർ​ ​മൃ​ത​ദേ​ഹം​ ​ട്രി​പ്പി​ൾ​ ​ലെ​യ​ർ​ ​പ്ലാ​സ്റ്റി​ക് ​ബാ​ഗി​ൽ​ ​പൊ​തി​ഞ്ഞു​കെ​ട്ടി​ ​അ​ണു​വി​മു​ക്ത​മാ​ക്കി​ ​പ്ര​ത്യേ​ക​ ​സ്ഥ​ല​ത്ത് ​സൂ​ക്ഷി​ക്കും.​ ​ആ​വ​ശ്യ​മാ​യ​ ​മു​ന്നൊ​രു​ക്ക​ത്തോ​ടെ​ ​മൃ​ത​ദേ​ഹം​ ​സം​സ്‌​ക​രി​ക്കേ​ണ്ട​ ​സ്ഥ​ല​ത്തെ​ത്തി​ക്കും.​ ​സം​സ്‌​കാ​ര​ ​ച​ട​ങ്ങു​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​കൊ​ണ്ടു​പോ​യ​ ​വാ​ഹ​ന​വും​ ​സ്ട്ര​ക്ച്ച​റും​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ ​സം​സ്‌​കാ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​എ​ല്ലാ​വ​രും​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ​വീ​ട്ടി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യ​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങൾ

​മൃ​ത​ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്ത് ​നി​ന്ന് ​കാ​ണാ​നോ​ ​സം​സ്‌​കാ​ര​ത്തി​ന് ​ഒ​ത്തു​കൂ​ടാ​നോ​ ​പാ​ടി​ല്ല.

​മൃ​ത​ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​നി​ശ്ചി​ത​ ​അ​ക​ലം​ ​പാ​ലി​ച്ച് ​മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ​ ​വാ​യി​ക്കാം.

​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​മൃ​ത​ദേ​ഹം​ ​സ്‌​പ​ർ​ശി​ക്കാ​നോ​ ​കു​ളി​പ്പി​ക്കാ​നോ​ ​ചും​ബി​ക്കാ​നോ​ ​കെ​ട്ടി​പ്പി​ടി​ക്കാ​നോ​ ​പാ​ടി​ല്ല.

60​ ​വ​യ​സി​നു​ ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ,​ 10​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ,​ ​മ​റ്റു​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ ​എ​ന്നി​വ​രെ​ ​കാ​ണാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.