ഇൻഫോപാർക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരണത്തിൽ ദുരൂഹത
Monday 26 October 2020 7:34 AM IST
കൊച്ചി: ഇൻഫോ പാർക്കിന് സമീപം വഴിയരികിൽ കണ്ടെത്തിയ മൃതദേഹം കൊല്ലം ആയൂർ സ്വദേശി ദിവാകരന്റേതാണെന്ന് തിരിച്ചറിഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും, നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദിവാകരനാണെന്ന് തിരിച്ചറിഞ്ഞത്.
മുഖത്ത് മുറിവുകൾ ഉണ്ട്. ഷർട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു. ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.