ഏകാദശി വിളക്കുകൾക്ക് ഇന്ന് തിരിതെളിയും
Monday 26 October 2020 10:56 PM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾക്ക് ഇന്ന് തിരിതെളിയും. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇത്തവണ വിളക്കിന് ആഘോഷം ഒഴിവാക്കിയിട്ടുണ്ട്. രാത്രി ചുറ്റുവിളക്ക് തെളിച്ച് എഴുന്നള്ളിപ്പു മാത്രമായി ചടങ്ങ് നടത്തും.
ഒരാനയെ മാത്രമാണ് വിളക്കിന് എഴുന്നള്ളിക്കുക. നവംബർ 25 നാണ് ഏകാദശി. വിളക്കുകളുടെ വിളംബരമായി ഇന്നലെ സന്ധ്യയ്ക്ക് കാര്യാലയ ഗണപതിക്ക് ദേവസ്വം പെൻഷൻകാരുടെ വക വിശേഷാൽ പൂജ, കേളി, കിഴക്കേനട ദീപസ്തംഭം തെളിക്കൽ എന്നിവയുണ്ടായി.