പ്രകൃതിയുടെ പ്രതീക്ഷ ഇൗ വൻമതിൽ

Tuesday 27 October 2020 11:39 AM IST

യാത്രകൾ ഇഷ്ടപ്പെടാത്ത ആരാണുള്ളത്. പക്ഷേ, എത്തിപ്പെടുന്ന സ്ഥലങ്ങൾ വൃത്തിയാക്കി വക്കാൻ ആരും മെനക്കെടാറില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവരാണ് ഏറെയും. ഇത് ബാധിക്കുന്നത് നാട്ടുകാരെയാണ്. പ്ലാസ്റ്റിക്കും മറ്റും കെട്ടി കിടന്ന് സ്ഥലത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ടൂറിസം സാദ്ധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനെതിരെ ഒരവബോധം സൃഷ്ടിക്കുന്നതിനായി 'പ്രതീക്ഷയുടെ മതിൽ' ഒരുക്കിയിരിക്കുകയാണ് മസൂറികൾ.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഒന്നാണ് മസൂറി ഹിൽ സ്റ്റേഷൻ. സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് പ്രതീക്ഷയുടെ മതിൽ അഥവാ 'Wall Of Hope' എന്ന മതിൽ നിർമ്മിച്ചിട്ടുള്ളത്. 15,000 കുപ്പികൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. മതിലിന് 12 അടി പൊക്കവും 1,500 അടി നീളവുമുണ്ട്. മസൂറിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച കുപ്പികൾ തന്നെയാണ് മതിലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന സന്ദേശം ആളുകളിൽ എത്തിക്കാൻ ഈ മതിൽ ഉപകരിക്കുമെന്ന് മസൂറിയിലെ ആളുകൾ വിശ്വസിക്കുന്നു. മ്യൂസിയം ഒഫ് ഗോവ ആർട്ട് ഗാലറി നിർമ്മിച്ച ഗോവൻ ആർട്ടിസ്റ്റ് സുബോത്ത് കേർക്കാർ ആണ് മതിൽ രൂപകല്പന ചെയ്തത്.