കൊവിഡ് വീണ്ടും കുതിപ്പ്, ഇന്നലെ 8790

Thursday 29 October 2020 12:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയും കുറഞ്ഞും മാറിമാറി വരുന്നു. പരിശോധന കൂടുമ്പോൾ രോഗികളുടെ എണ്ണവും കൂടുകയാണ്. ഇന്നലെ 66,980 സാമ്പിളുകൾ പരിശോധിച്ചപ്പോൾ രോഗികൾ 8790. 25ന് 48212 പരിശാേധനയും 6843 രോഗികളും, 26ന് 35141 പരിശോധനയും 4287രോഗികളും, 27ന് 46193 പരിശോധനയും 5457 രോഗികളും. ഇന്നലെ 27 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1403 ആയി. 7646 പേർക്ക് സമ്പർക്കരോഗബാധയാണ്. 872 പേരുടെ ഉറവിടം വ്യക്തമല്ല. 94 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 7660 പേർ രോഗമുക്തരായി. ചികിത്സയിലുള്ളത് 93,264 പേർ. 2,90,504 പേർ നിരീക്ഷണത്തിൽ.