അച്ഛൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മകൾ റിമാന്റിൽ

Friday 30 October 2020 12:50 AM IST
അച്ഛൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ മകൾ മാലതിയെ തെളിവെടുപ്പിനായി പൊലീസ് ആർ.വി.പുതൂർ വീട്ടിലെത്തിച്ചപ്പോൾ.

ചിറ്റൂർ :എരുത്തേമ്പതി ആർ.വി.പി. പുതൂർ മുത്തുകൗണ്ടർകളം എസ്.കാളിയപ്പൻ (57) കുത്തേറ്റു മരിച്ച സംഭവത്തിൽ മകൾ മാലതി (23)യെ റിമാന്റു ചെയ്തു. ബുധനാഴ്ച രാവിലെ ആറിനാണ് സംഭവം. ചൊവ്വാഴ്ച രാത്രി കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും വഴക്കുണ്ടാവവുകയും ഈ സമയം പച്ചക്കറി മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന മാലതിയുടെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അബദ്ധത്തിൽ കാളിയപ്പന് കുത്തേൽക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധ സൗഫീനയുടെ നേതൃത്വത്തിൽ ഇന്നലെ സംഭവസ്ഥലം പരിശോധിച്ചു. സി.ഐ. പി.അജിത് കുമാർ, എസ്.ഐ. എസ്.അൻഷാദ്, എ.എസ്.ഐ. പി.എ. റഹ്മാൻ, സി.പി.ഒമാരായ എം.നൗഷാദ്, എം.ഹരിദാസ്, കെ.രാമസ്വാമി ഡബ്ല്യു.എസ്.സി.പി.ഒ.മാരായ സി.പരമേശ്വരി, വി.സുജിത എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ആർ.വി.പി. പുതൂർ മുത്തുകൗണ്ടർകളം വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മജിസ്‌ടേറ്ററിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാളിയപ്പന്റെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു. ഭാര്യ: ജ്ഞാന ശകുന്തള. ഇളയ മകൾ പവിത്ര.