ലാൽ കോയിപറമ്പിൽ നിര്യാതനായി

Friday 30 October 2020 12:50 AM IST

ചേർത്തല: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ലാൽ കോയിപറമ്പിൽ (69) നിര്യാതനായി. ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡ് അർത്തുങ്കൽ കോയിപറമ്പിൽ പരേതരായ വർഗീസ്-ബാർബര ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: മിനി ലാൽ (അദ്ധ്യാപിക,സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്‌കൂൾ,അർത്തുങ്കൽ). മക്കൾ: നിധിയ ലാൽ (ന്യൂസിലാൻഡ്),നിധിൻ ലാൽ.മരുമകൻ: മിഥുൻ ജാക്‌സൺ (ന്യൂസിലാൻഡ്).

മത്സ്യമേഖലയിലെ സമരമുഖങ്ങളിൽ പ്രധാനിയായിരുന്നു. കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, കേരള പേഴ്‌സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.ആർ.ഗൗരിഅമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ് രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി. പിന്നീട്‌ രാജിവച്ച് മത്സ്യമേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.