നബിദിന സന്ദേശമായി കുട്ടികൾക്ക് മാസ്‌കും സാനിറ്റൈസറും

Friday 30 October 2020 12:02 AM IST
പുല്ലാളൂർ വാദിബദർ മദ്‌റസയിലെ വിദ്യാർഥികൾക്ക് സമ്മാനമായി നൽകിയ ഫോൺ സ്റ്റാൻഡും സാനിറ്റൈസറും

നരിക്കുനി: കൊവിഡിനെ ചെറുക്കുകയെന്ന സന്ദേശവുമായി നബിദിനത്തിൽ കുട്ടികൾക്ക് മാസ്കും സാനിറ്റൈസറും നൽകി പുല്ലാളൂർ വാദിബദറിന്റെ വേറിട്ട മാതൃക. വാദിബദറിന് കീഴിലെ ഹയർ സെക്കൻഡറി മദ്‌റസയിലെ വിദ്യാർഥികൾക്കാണ് നബിദിന സമ്മാനമായി മാസ്‌കും സാനിറ്റൈസറും നൽകിയത്. ഓൺലൈൻ ക്ലാസിന് സഹായമാവാൻ മൊബൈൽ ഫോൺ സ്റ്റാൻഡും നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കുകയായിരുന്നു ഇത്തരമൊരു സമ്മാന വിതരണത്തിന്റെ ലക്ഷ്യമെന്ന് അധികൃത‌ർ പറഞ്ഞു. മദ്‌റസയിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള 150 വിദ്യാർഥികൾക്ക് സമ്മാനം നൽകി. ഓൺലൈൻ മത്സരവും ഭക്ഷണ വിതരണവും നടന്നു.