സാമ്പത്തിക സംവരണത്തോടെ 130 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ഉടൻ
Friday 30 October 2020 12:00 AM IST
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം കൂടിച്ചേർത്ത് നൂറ്റി മുപ്പതോളം തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി വൈകാതെ പ്രസിദ്ധീകരിക്കും. നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചെങ്കിലും പ്രസിദ്ധീകരിക്കാതിരുന്നവയാണ് ഇതിൽ അൻപതോളം തസ്തികകൾ.
സാമ്പത്തിക സംവരണത്തിനു മുൻകാല പ്രാബല്യം നൽകാൻ നിയമപ്രശ്നമുള്ള സാഹചര്യത്തിൽ ഇനിയുള്ള വിജ്ഞാപനങ്ങളിൽ ഏർപ്പെടുത്താമെന്നാണ് പി.എസ്.സി കണക്കുകൂട്ടുന്നത്.
അതേസമയം, കഴിഞ്ഞ 23ന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തിയ സാഹചര്യത്തിൽ ,അന്നു മുതൽ തയാറാക്കുന്ന ചുരുക്കപ്പട്ടികൾക്കും, റാങ്ക് പട്ടികകൾക്കും സാമ്പത്തിക സംവരണം ബാധകമാണെന്ന വാദവുമുണ്ട്.