പോളിടെക്‌നിക് പ്രവേശനം ഇന്നു മുതൽ

Friday 30 October 2020 12:59 AM IST

പത്തനംതിട്ട : പോളിടെക്‌നിക് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണികുളം ഗോപാലകുറുപ്പ് മെമ്മോറിയൽ ഗവ.പോളിടെക്‌നിക്കിൽ, എല്ലാ അസൽ രേഖകൾ, ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകർത്താവിനോടൊപ്പം റിപ്പോർട്ട് ചെയ്യണം. നിലവിലെ അലോട്ട്‌മെന്റ് നിലനിറുത്തി ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ അസൽ രേഖകളുമായി ഹാജരായി റജിസ്റ്റർ ചെയ്യണം. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ഓട്ടോമൊബൈൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്. നാളെ രാവിലെ 9 മുതൽ വൈകിട്ട് നാലുവരെ സിവിൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്. നവംബർ രണ്ട് രാവിലെ 8 മുതൽ വൈകിട്ട് നാലുവരെ മേൽ ദിവസങ്ങളിൽ പ്രവേശനം എടുക്കാൻ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. പ്രവേശനത്തിനായി എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.