മാരുതിക്ക് ലാഭം ₹1,372 കോടി
Thursday 29 October 2020 10:28 PM IST
ന്യൂഡൽഹി: നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ മാരുതി സുസുക്കിയുടെ ലാഭം ഒരു ശതമാനം ഉയർന്ന് 1,371.6 കോടി രൂപയായി. 2019ലെ സമാനപാദത്തിൽ ലാഭം 1,358.6 കോടി രൂപയായിരുന്നു. പ്രവർത്തനവരുമാനം 10.34 ശതമാനം വർദ്ധിച്ച് 18,755 കോടി രൂപയിലെത്തി.18.6 ശതമാനം വർദ്ധനയോടെ 3.7 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ ആഭ്യന്തര വിപണിയിൽ മാരുതി വിറ്റഴിച്ചത്.