ഇൻഡേൻ ഗ്യാസ് ബുക്കിംഗിന് ഇനി ഏകീകൃത നമ്പർ
Friday 30 October 2020 3:35 AM IST
കൊച്ചി: ഇന്ത്യൻ ഓയിലിന്റെ ഇൻഡേൻ എൽ.പി.ജി സിലിണ്ടർ റീഫില്ലിംഗ് ബുക്കിംഗിന് ഇനി ഇന്ത്യയിലുടനീളം ഏകീകൃത നമ്പർ: 7718955555. ഇത് 24x7 ലഭ്യമാണ്. നിലവിലെ ഫോൺ നമ്പർ ഈമാസം 31ന് അർദ്ധരാത്രിയോടെ നിറുത്തലാക്കും.
ഉപഭോക്താവിന് ഇൻഡേനിൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്നാണ് പുതിയ നമ്പറിലേക്ക് ബന്ധപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്യാനാവുക. ബുക്ക് ചെയ്യുന്ന വേളയിൽ 16 അക്ക ഐ.വി.ആർ.എസ് ഐഡി ആവശ്യപ്പെടും. ഉപഭോക്താവ് സ്ഥിരീകരിച്ചാൽ ബുക്കിംഗ് ചെയ്യപ്പെടും. ഇൻഡേൻ എൽ.പി.ജിയുടെ ഇൻവോയിസ്, കാഷ് മെമ്മോ, സബ്‌സ്‌ക്രിപ്‌ഷൻ വൗച്ചർ എന്നിവയിൽ ഐ.വി.ആർ.എസ് നമ്പറുണ്ടാകും.