എ.ഐ ആഗോള നിക്ഷേപ സൗകര്യവുമായി ജിയോജിത്

Friday 30 October 2020 3:45 AM IST

കൊച്ചി: ആഗോള ഓഹരിവിപണികളിൽ സുഗമമായി നിക്ഷേപിക്കാൻ സഹായിക്കുന്ന, എ.ഐ അധിഷ്‌ഠിത ആഗോള നിക്ഷേപ സൗകര്യം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അവതരിപ്പിച്ചു. തുടക്കത്തിൽ അമേരിക്കൻ ഓഹരി വിപണിയെ ഉൾക്കൊള്ളിച്ചിട്ടുള്ള പ്ളാറ്റ്‌ഫോമിലൂടെ, ജിയോജിത്തിലെ ഒറ്റ അക്കൗണ്ട് ഉപയോഗിച്ച് ഇനി ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്‌റ്റ് തുടങ്ങിയ ഓഹരികളിൽ ഏതൊരാൾക്കും നിക്ഷേപിക്കാം. വൈകാതെ ബ്രിട്ടൻ, ജപ്പാൻ, ജർമ്മനി, സിംഗപ്പൂർ, ഹോങ്കോംഗ് ഓഹരി വിപണികളെയും ഉൾപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സതീഷ് മേനോൻ പറഞ്ഞു.