കൊവിഡ് ബാധിതർ ഇന്നലെ 7020

Friday 30 October 2020 12:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 7020 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 6037 പേർ സമ്പർക്കരോഗികളാണ്. 734 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകളാണ് പരിശോധിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്-983. തിരുവനന്തപുരം- 789. ചികിത്സയിലായിരുന്ന 8474 പേർ രോഗമുക്തരായി.

 ചികിത്സയിലുള്ളവർ 91,784

 രോഗമുക്തർ 3,25,166

 ആകെ മരണം 1429