കൗമുദി ജബ്ബാർ ഡോക്യുമെന്ററി പ്രകാശനം ഇന്ന്
Friday 30 October 2020 12:05 AM IST
കോഴിക്കോട്: പത്രപ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട ജബ്ബാർ കൊടിയത്തൂരിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഇന്ന് കാലിക്കറ്റ് പ്രസ് ക്ലബിൽ നടക്കും. കെ.യു.ഡബ്ള്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ 'കൗമുദി ജബ്ബാർ" പ്രകാശനം നിർവഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിക്കും. ബി.എൽ. അരുൺ, എം.വി. ഹരീന്ദ്രനാഥ്, ശ്യം കുമാർ, ബെന്നി ചേന്ദമംഗല്ലൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ഫൈസൽ ഹുസൈൻ രചന സംവിധാനം നിർവഹിച്ച ഡോക്യുമെന്ററി വൈകിട്ട് ആറിന് യൂറ്റൂബിൽ ലഭ്യമാകും.