ഇന്നലെ കൊവിഡ് 482

Friday 30 October 2020 1:44 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ വിദേശത്ത് നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. നാലുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർ അടക്കം 471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കരുനാഗപ്പള്ളി സ്വദേശി ബേബിയുടെ (72) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 451 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6,544 ആയി.