എം.വി.ആർ അവാർഡ് സുഗതകുമാരിയ്ക്ക്

Saturday 31 October 2020 12:42 AM IST

തിരുവനന്തപുരം : സി.എം.പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എം.വി.രാഘവന്റെ പേരിൽ എം.വി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് കവയിത്രി സുഗതകുമാരിയ്ക്ക്. 25,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം നവംബർ ഏഴിന് രാവിലെ 11ന് സുഗതകുമാരിയുടെ വീട്ടിലെത്തി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി. ജോണും സെക്രട്ടറി എം.പി. സാജുവും അറിയിച്ചു.