ഐ.പി.എൽ, പഞ്ചാബിനെതിരെ   രാജസ്ഥാൻ   റോയൽസിന്  ഏഴ് വിക്കറ്റ്  ജയം

Friday 30 October 2020 11:05 PM IST

ദുബായി:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 50ാം മത്സരത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന രാജസ്ഥാൻ 18 ഓവറിൽ 186 റൺസ് നേടിയാണ് വിജയിച്ചത്. പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത ക്രിസ് ഗെയ്ൽ 63 പന്തിൽ 99 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ.രാഹുൽ 41 പന്തിൽ 46 റൺസ് നേടി. രാജസ്ഥാനു വേണ്ടി ബാറ്റ് ചെയ്ത റോബിൻ ഉത്തപ്പ 23 പന്തിൽ 30 റൺസ് നേടി. ബെൻ സ്റ്റോക്സ് 26 പന്തിൽ 50 റൺസും സഞ്ജു സാംസൺ 25 പന്തിൽ 48 റൺസും നേടിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കിംഗ്സ് പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ 4 വിക്കറ്റ് വിജയം നേടിയിരുന്നു.