എൻ.എസ്.എസ് പതാക ദിനാചരണം ഇന്ന്

Saturday 31 October 2020 12:05 AM IST

ചങ്ങനാശേരി : എൻ.എസ്.എസ് സംസ്ഥാന വ്യാപകമായി ഇന്ന് പതാകദിനം ആചരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ. താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും, കരയോഗങ്ങളിലും രാവിലെ 10 ന് പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞ ചൊല്ലൽ. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളുമുണ്ട്.