തൊഴിലുറപ്പ് പണിക്കിടെ മുന്നിലെത്തിയത് ഉഗ്രവിഷമുള്ള കൂറ്റൻ പാമ്പ്, സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നതിനിടെ ആൾക്കൂട്ടത്തിന്റെ ശബ്ദം കേട്ടിടത്തേക്ക് ഓടിയെത്തിയ വാവ കണ്ട കാഴ്ച
Saturday 31 October 2020 2:15 PM IST
കഴക്കൂട്ടം കഠിനംകുളത്തിനടുത്തുള്ള പാടിഞ്ഞാറ്റ് മുക്കിലെ ഒരു വീടിന് ചുറ്റും തൊഴിലുറപ്പിലെ സ്ത്രീകൾ വൃത്തിയാക്കുന്നതിനിടയിൽ വലിയ ഒരു അണലിയെ കണ്ടു. അപ്പോൾ തന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ട സ്‌ഥലം പരിശോധിച്ചു. കടലിനടുത്തുള്ള സ്ഥലമായതിനാൽ മണലാണ് കൂടുതൽ. അതിനാൽ പാമ്പിന് രക്ഷപ്പെടാൻ എളുപ്പമാണ്.
മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ കല്ലും,മണ്ണും മാറ്റി. മതിലിനകത്തേക്ക് വെള്ളം ഒഴുക്കി, എന്നിട്ടും പാമ്പിനെ കിട്ടിയില്ല.വീണ്ടും തിരച്ചിൽ തുടരുന്നതിനിടയിൽ വീടിന്റെ മുൻവശത്തായി അണലിയെ കണ്ട് സ്ത്രീകളുടെ കൂട്ട നിലവിളി,വാവ പുറകു വശത്തു നിന്ന് ഓടി എത്തിയപ്പോഴേക്കും പാമ്പ് മാളത്തിൽ കയറിയിരുന്നു,കാണുക ആകാംക്ഷ നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...