ശബരിമലയിൽ 10,000 പേരെ അനുവദിക്കണം: മുല്ലപ്പള്ളി
Tuesday 10 November 2020 12:00 AM IST
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് പ്രതിദിനം പതിനായിരം പേരെ അനുവദിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമലയോടും അയ്യപ്പൻമാരോടും സർക്കാർ ശ്രതുതാ മനോഭാവത്തോടെയാണ് ഇടപെടുന്നത്. ദേവസ്വം ബോർഡിനുണ്ടായ നഷ്ടം തീർക്കാർ 100 കോടി സർക്കാർ പ്രഖ്യാപിച്ചെങ്കിലും നൽകിയത് 30 കോടി മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സേവ് തിരുവിതാംകൂർ ദേവസ്വം ബോർഡ്, സേവ് ശബരിമല എന്ന മുദ്രാവാക്യവുമായി തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.