ഹോട്ടൽ മാനേജ്‌മെന്റ്, തൊഴിലധിഷ്‌ഠിത കോഴ്‌സുകളിൽ പ്രവേശനം നേടാം

Wednesday 11 November 2020 3:43 AM IST

കോഴിക്കോട്: ഓറിയന്റൽ ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻസിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദ/ബിരുദാനന്തര കോഴ്‌സുകളിലേക്കും വിവിധ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളിലേക്കും നാലാം അലോട്ട്‌മെന്റിനോട് അനുബന്ധിച്ചുള്ള പ്രവേശനം തുടരുന്നു.

മൂന്നുവർഷ കോഴ്‌സുകളായ ബാച്ച്‌ലർ ഒഫ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ (ബി.എച്ച്.എ), ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കളിനറി ആർട്‌സ്, എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (ബി.എച്ച്.എം - 4 വർഷം), ബിരുദാനന്തര കോഴ്‌സായ മാസ്‌റ്റർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (എം.എച്ച്.എം) എന്നിവയിലേക്കാണ് പ്രവേശനം.

തൊഴിലധിഷ്‌ഠിത ന്യൂജനറേഷൻ കോഴ്‌സുകളായ ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. മാസ്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബി.എസ്‌സി കോ‌സ്‌റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബാച്ച്‌ലർ ഒഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ബാച്ച്‌ലർ ഒഫ് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.ബി.എ., ബി.കോം (കമ്പ്യൂട്ടർ ആപ്ളിക്കേഷൻ/ഫിനാൻസ്) എന്നിവയിലേക്കും നവംബർ 17വരെ പ്രവേശനം നേടാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി ഐ‌ഡി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കോളേജ് കാമ്പസിലെ യൂണിവേഴ്‌സിറ്റി നോഡൽ സെന്ററിൽ നിന്ന് ഐ.ഡി എടുത്ത് അപേക്ഷിക്കാം. ഫോൺ : 80866 22254, 90487 13611 വെബ്‌സൈറ്റ് : www.orientalschool.com