ഐ.പി.എല്ലിനു ശേഷം മടങ്ങിയെത്തിയ മുംബയ് ഇന്ത്യൻസ് താരം കസ്റ്റഡിയിൽ, സ്വർണമുൾപ്പെടെ കണ്ടെടുത്തു
Thursday 12 November 2020 9:49 PM IST
മുംബയ്: ഐ.പി.എല്ലിനുശേഷം തിരിച്ചെത്തിയ മുംബയ് ഇന്ത്യന്‍സ് താരം കൃണാല്‍ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു. മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഡിആര്‍ഐ താരത്തെ കസ്റ്റഡിയിലെടുത്തത്. വെളിപ്പെടുത്താത്ത സ്വര്‍ണവും മറ്റ് വിലപിടിച്ച വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃണാലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഐ..പി..എല്ലിനുശേഷം യുഎഇയില്‍നിന്നു തിരിച്ചെത്തുകയായിരുന്നു താരം. ഐപിഎല്‍ നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു കൃണാല്‍ പാണ്ഡ്യ.