സമാധാനപരമായ പ്രകടനം മൗലികാവകാശം: ഹൈക്കോടതി

Friday 13 November 2020 12:30 AM IST

കൊ​ച്ചി​ ​:​ ​സ​മാ​ധാ​ന​പ​ര​വും​ ​അ​ക്ര​മ​ ​ര​ഹി​ത​വു​മാ​യി​ ​പ്ര​ക​ട​നം​ ​ന​ട​ത്താ​നു​ള്ള​ ​അ​വ​കാ​ശം​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​എ​റ​ണാ​കു​ളം​ ​ഷ​ൺ​മു​ഖം​ ​റോ​ഡി​ലൂ​ടെ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ​മു​ൻ​മ​ന്ത്രി​യും​ ​മു​ൻ​ ​എം.​എ​ൽ.​എ​യു​മാ​യ​ ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സ് ​റ​ദ്ദാ​ക്കി​യാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​വി​ധി. 2016​ ​ജൂ​ലാ​യ് 27​നാ​ണ് ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 200​ ​ഒാ​ളം​പേ​ർ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.​ ​ക​ണ്ണൂ​രി​ൽ​ ​ര​ണ്ട് ​ദ​ളി​ത് ​സ​ഹോ​ദ​രി​മാ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു​ ​സം​ഭ​വം.​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ത​ട​സ​മു​ണ്ടാ​യെ​ന്നാ​രോ​പി​ച്ച് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​നി​ല​വി​ലു​ള്ള​ ​കേ​സും​ ​ന​ട​പ​ടി​ക​ളും​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​