നിയമസഭയിലെ അതിക്രമം: കേസ് 23ലേക്ക് മാറ്റി

Saturday 14 November 2020 12:07 AM IST

കൊച്ചി: യു.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റ് അവതരണ വേളയിൽ നിയമസഭയിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി വാദത്തിനായി നവംബർ 23 ലേക്ക് മാറ്റി. നേരത്തെ സർക്കാർ നൽകിയ ഹർജി തിരുവനന്തപുരം സി. ജെ.എം കോടതി തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതേയാവശ്യം ഉന്നയിച്ചു പ്രതിയായ മുൻ എം.എൽ.എ കെ. അജിത് നൽകിയ ഹർജിയും സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനു ഹാജരായി വാദം നടത്താൻ കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷി ചേർന്നിട്ടുണ്ട്.