മാനദണ്ഡം പാലിക്കാതെ സ്വാശ്രയ ഫീസ്: ഹൈക്കോടതിയുടെ വിമർശനം

Saturday 14 November 2020 12:00 AM IST

കൊ​ച്ചി​∙​ ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​ഇ​ത്ത​വ​ണ​യും​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​ഫീ​സ് ​നി​ശ്ച​യി​ച്ച​ ​ഫീ​സ് ​നി​ർ​ണ​യ​ ​സ​മി​തി​ക്ക് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​​​ന്റെ​ ​രൂ​ക്ഷ​വി​മ​ർ​ശ​നം.​ ​‍​കോ​ള​ജു​ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ഫീ​സ് ​പ​ര​മാ​വ​ധി​ ​ന​ൽ​കേ​ണ്ടി​ ​വ​രു​മെ​ന്ന​ ​കാ​ര്യം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​വെ​ബ്സൈ​റ്റി​ലും​ ​ഓ​ൺ​ലൈ​ൻ​ ​പോ​ർ​ട്ട​ലി​ലും​ ​ഉ​ൾ​പ്പെ​ടു​ത്താ​നും​ ​ഡി​​​വി​​​ഷ​ൻ​ ​ബെ​ഞ്ച് ​നി​​​ർ​ദേ​ശി​ച്ചു.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഫീ​സ് ​നി​ർ​ണ​യം​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ ​സ​മി​തി​യു​ടെ​ ​നി​ല​പാ​ട് ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു​ ​കോ​ട​തി​ ​കു​റ്റ​പ്പെ​ടു​ത്തി. കോ​ള​ജു​ക​ളി​ൽ​ ​നി​ന്നു​ ​ഫീ​സ് ​വി​വ​രം​ ​കി​ട്ടി​യാ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​അ​തു​ ​വെ​ബ്സൈ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​കോ​ട​തി​യോ​ ​മ​റ്റ് ​അ​ധി​കാ​രി​ക​ളോ​ ​നി​ശ്ച​യി​ക്കു​ന്ന​ ​ഫീ​സ് ​ന​ൽ​കു​ന്ന​ ​ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​റ​പ്പു​ ​ന​ൽ​ക​ണ​മെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ന​വം​ബ​ർ​ 4​ലെ​ ​ഫീ​സ് ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​റ്റി​യു​ടെ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​കെ.​എം.​സി.​ടി​ ​ഉ​ൾ​പ്പെ​ടെ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ച്ചാ​ണു​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്. ക​മ്മി​റ്റി​ ​നി​ശ്ച​യി​ച്ച​ ​ഫീ​സി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​വം​ബ​ർ​ 11​ന് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​വി​ജ്ഞാ​പ​ന​വും​ ​ഇ​റ​ക്കി.​ ​ഫീ​സ് ​താ​ൽ​ക്കാ​ലി​ക​മെ​ന്ന​ ​അ​റി​യി​പ്പും​ ​ന​ൽ​കി.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ത്ര​ ​ഫീ​സ് ​ന​ൽ​കേ​ണ്ടി​ ​വ​രു​മെ​ന്നു​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ക്ക​ണ​മെ​ന്നു​ ​കോ​ട​തി​യു​ടെ​ ​മു​ൻ​ഉ​ത്ത​ര​വു​ണ്ട്.​ ​