കൊല്ലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Monday 16 November 2020 8:05 AM IST
കൊല്ലം: കൊല്ലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു. പാരിപ്പള്ളി കടമ്പാട്കോണത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.ബസിൽ 22 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.