കേരള പരീക്ഷ ടൈംടേബിൾ

Tuesday 17 November 2020 12:03 AM IST

തിരുവനന്തപുരം: നവംബർ 18 മുതൽ ആരംഭിക്കാനിരുന്ന എട്ടാം സെമസ്​റ്റർ പഞ്ചവത്സര ഇന്റഗ്റേ​റ്റഡ് ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. ഡിഗ്രി പരീക്ഷകൾ നവംബർ 23 മുതൽ പുനക്രമീകരിച്ചു. ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

2020 നവംബറിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2015 - 2017 അഡ്മിഷൻ സപ്ലിമെന്ററി) (2013 സ്‌കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.എച്ച്.ആർ.എം.(മാസ്​റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്) കോഴ്സിന്റെ ഡിസംബർ 7 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ മേഴ്സി ചാൻസ് പരീക്ഷയുടെ (2008 അഡ്മിഷൻ 2003 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ആഗസ്​റ്റിൽ നടത്താനിരുന്ന നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കൾപ്പ്ച്ചർ ആന്റ് അപ്ലൈഡ് ആർട്ട്) പരീക്ഷകൾ നവംബർ 20 ലേക്ക് പുനക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.