വയനാട്ടിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Friday 20 November 2020 8:03 AM IST
പുൽപ്പള്ളി: വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ(80)ഭാര്യ സുമതി (77) എന്നിവരാണ് മരിച്ചത്. ഇന്നലെ ആർദ്ധരാത്രിയോടെയാണ് സംഭവം.
വീടിന്റെ മുൻഭാഗത്തായാണ് കരുണാകരനെയും സുമതിയേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവർക്ക് മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ മകൾക്കൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്.