അമ്മയുടെ തീരുമാനം പിന്നീട്: സുരേഷ് ഗോപി
Monday 23 November 2020 12:00 AM IST
തിരുവനന്തപുരം: ബംഗളുരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എം.പി. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം സംഘടന തീരുമാനമെടുത്താൽ മതി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോർറേഷനിലെ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.