പൊലീസ് നിയമ ഭേദഗതിക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്, കെ സുരേന്ദ്രൻ ഹർജി നൽകും
Monday 23 November 2020 9:32 AM IST
കൊച്ചി: പൊലീസ് നിയമ ഭേദഗതിക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഹർജി നൽകും. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ബിജെപി പറയുന്നത്.
പൊലീസ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു.അതേസമയം വിമർശനമുയരുന്ന പശ്ചാത്തലത്തിൽ നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണ്.നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായിരുന്നു.