യാത്രക്കാരി ആവശ്യപ്പെട്ടിട്ടും ബസ് നിറുത്തിയില്ല: ഡ്രൈവർക്ക് സ്ഥലംമാറ്റം

Tuesday 24 November 2020 12:00 AM IST

തിരുവനന്തപുരം: യാത്രാക്കാരിയായ പെൺകുട്ടി ആവശ്യപ്പെട്ടിട്ടും, ബസ് അര കിലോമീറ്റർ അകലെ മാറ്റി നിറുത്തിയ സംഭവത്തിൽ ഡ്രൈവറെ സ്ഥലം മാറ്റി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെയാണ് തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് സ്ഥലം മാറ്റി സിഎംഡി ബിജു പ്രഭാകർ ഉത്തരവായത്.

ഈ മാസം ഒൻപതിന് കട്ടപ്പന -തൊടുപുഴ ബസ് വൈകിട്ട് 5.40 ന് തൊടുപുഴയിൽ നിന്നും കട്ടപ്പനയ്ക്കുള്ള സർവ്വീസിനിടെ അറക്കുളം സ്റ്റോപ്പിന് സമീപം ഇറങ്ങണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ മറ്റ് യാത്രാക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നിറുത്താൻ ഡ്രൈവർ തയ്യാറായില്ലെന്നാണ് പരാതി . ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം അന്വേഷണത്തിൽ കണ്ടെത്തി.