നടൻ ഋഷികേശ് നിര്യാതനായി

Tuesday 24 November 2020 12:00 AM IST

പറവൂർ: സി​നി​മാ നടൻ മൂത്തകുന്നം വാവക്കാട് എടക്കാട്ട് പരേതനായ ഭാസിയുടെ മകൻ ഋഷികേശ് (54) നിര്യാതനായി. കരൾ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണ് കണ്ടത്. ഇന്ന് (ചൊവ്വ) ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അഥർവ്വം, ഭൂമിയിലെ രാജക്കന്മാർ, ഗുരുജി ഒരുവാക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെനാൾ പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ: സരസ്വതി, സഹോദരി: സുചിത്ര.