സി.കെ. രാധ നിര്യാതയായി

Monday 23 November 2020 11:55 PM IST

തൃശൂർ: വാസ്തു- ജ്യോതിഷ പണ്ഡിതയും കേരളത്തിലെ ആദ്യകാല വനിതാ എൻജിനീയർമാരിൽ പ്രമുഖയുമായ സി.കെ. രാധ (80) നിര്യാതയായി. ഹൃദയസംബന്ധമായ രോഗംമൂലം ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തൃശൂർ കിഴക്കേകോട്ട കൈസൺ അപ്പാർട്ട്മെന്റിലായിരുന്നു താമസം. തിരുവില്വാമല നിളാതീരത്ത് ഐവർമഠത്തിൽ സംസ്‌കാരം നടത്തി.

പത്തനംതിട്ട മാരൂർ ചെമ്പകശേരി കുടുംബാംഗമാണ്. നിയോ സോപ്പ് ഫാക്ടറിയുടെ മുൻ ഉടമയും എസ്.എൻ.ഡി.പി യോഗം ഡയറക്ടറുമായിരുന്ന പരേതനായ കെ.സി. കൃഷ്ണന്റെയും കാർത്യായനിഅമ്മയുടെയും മകളാണ്.

കൊല്ലം എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപകയായിരുന്നു.ഭർത്താവ്: പരേതനായ പ്രൊഫ. ജയരാജൻ (കൊല്ലം). മകൾ: ഡോ. രാജശ്രീ. മരുമകൻ: ഡോ.സുദേഷ് ഷേണായി (ഇരുവരും യു.കെ). കൊച്ചുമകൾ: ഐശ്വര്യലക്ഷ്മി.

സഹോദരങ്ങൾ: റിട്ട. എക്‌സി. എൻജിനിയർ സി.കെ. ഭരതൻ, പരേതനായ മുൻ ഇൻഡസ്ട്രീസ് ഡയറക്ടർ സി.കെ. വിജയൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ഡോ. സി.കെ സുഗതൻ (ഡെന്റൽ), സി.കെ. അജിതൻ (ടെക്‌സാസ്, യു.എസ്), സി.കെ. മണി (മലേഷ്യ).