ബിടെക് ലാറ്ററൽ എൻട്രി രണ്ടാം അലോട്ട്മെന്റായി

Tuesday 24 November 2020 1:57 AM IST

തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. Candidate Portal’ൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് മെമ്മോയിലുള്ള ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ അടച്ച ശേഷം 24ന് വൈകിട്ട് 4നകം കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471- 2525300