പി.എസ്.സി അഭിമുഖം

Tuesday 24 November 2020 2:24 AM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻ.സി.എ.-മുസ്ലിം, കാറ്റഗറി നമ്പർ 558/19) തസ്തികയുടെ അഭിമുഖം ഡിസംബർ 2 ന് രാവിലെ 10ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546325.

ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും കൊല്ലം/പത്തനംതിട്ട ജില്ലകളിലെ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ.-ഒ.ബി.സി/വിശ്വകർമ്മ/എസ്.ഐ.യു.സി. നാടാർ) (കാറ്റഗറി നമ്പർ 62/18, 63/18, 64/18) തസ്തികകളിലേക്ക് 25 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ 6 മണിമുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റും, സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കായികക്ഷമതാ പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസലും സഹിതം ഹാജരാകണം.

സർട്ടിഫിക്കറ്റ് പരിശോധന തിരുവനന്തപുരം ജില്ലയിലെ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 553/17) തസ്തികയിലേക്ക് 25, 27 തീയതികളിൽ രാവിലെ 10.30 മണി മുതൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.