ടാറ്റൂവിൽ കുളിച്ച് ജൂലിയ!

Wednesday 25 November 2020 12:00 AM IST

വാഷിംഗ്ടൺ: ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്ന പലരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാൽ, അവരിൽ നിന്നെല്ലാം വിഭിന്നമാണ് കാലിഫോർണിയ സ്വദേശി ജൂലിയയുടെ (32) ടാറ്റൂ ഭ്രമം. മുഖത്തെ ചില ഭാഗങ്ങളിൽ ഒഴിച്ച് ബാക്കി ശരീരം മുഴുവനും ടാറ്റൂ ചെയ്തിരിക്കുകയാണ് ജൂലിയ. കാലിന്റെ അടിഭാഗം മുതൽ സ്വകാര്യഭാഗങ്ങളിൽ വരെ ജൂലിയ ടാറ്റൂ ചെയ്തു. ടാറ്റൂ പ്രക്രിയയ്ക്കായി ഇതുവരെ 19 ലക്ഷത്തോളം രൂപ ജൂലിയ ചെലവാക്കി കഴിഞ്ഞു. 18ാം വയസിലാണ് ജൂലിയ ആദ്യമായി ടാറ്റൂ ചെയ്യുന്നത്. നെഞ്ചിലായിരുന്നു ആദ്യ ടാറ്റൂ. ഒരു പൂവിന്റെ ഡിസൈനായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് ജൂലിയുടെ ടാറ്റൂ ഭ്രമം വർദ്ധിക്കുന്നത്. 234 മണിക്കൂറാണ് ഈ മൂന്നു വർഷ കാലയളവിൽ ഇതിനായി മാറ്റിവച്ചത്. സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നതിനോട് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും ജൂലിയ അതെല്ലാം മറികടന്നു.

കുറച്ചു നാളുകൾക്കുള്ളിൽ മുഖത്തെ ബാക്കി ഭാഗങ്ങളിലും ടാറ്റൂ ചെയ്യുമെന്നും ജൂലിയ പറഞ്ഞു.